സംവിധാനം:വി കെ പ്രകാശ്
രചന :അനൂപ് മേനോന്
ചായാഗ്രഹണം:ജോമോന്.ടി.ജോണ്‍
സംഗീതം :രതീഷ് വേഗ
കഥാപാത്രങ്ങള്‍ :
ജയസുര്യ :സ്റ്റീഫന്‍
അനൂപ് മേനോന് :ജോണ്‍
ഉണ്ണി മേനോന് :പീറ്റര്‍
മേഘ്ന രാജ് :അഞ്ജലി
Story
കഴുത്തിനു താഴോട്ട് ശരീരം തളര്‍ന്നിട്ടും ജീവിതം ആഘോഷിക്കുകയാണ് ധനികനായ സ്റ്റീഫന്‍,ജീവിതത്തെ രോഗം തളര്തിയിട്ടും പോസിറ്റീവായി ജീവിതത്തെ നേരിടുകയാണ് അദ്ദേഹം.അദ്ദേഹത്തിന് പാരമ്പര്യമായി ലഭിച്ച സ്വത്തുകള്‍ കൈവശാപ്പെടുത്താനായി ബന്ധുവായ പീറ്റര്‍ ശ്രമിക്കുന്നു.ഒപ്പം സ്ടീഫന്റെ ജീവിതത്തിലേക്ക് സുഹൃത്തായി ഗായകനായ ജോണ്‍ ചില ഗൂഡ ലക്ഷ്യങ്ങളോടെ എത്തുന്നു ഒപ്പം സ്റ്റീഫന്റെ പരിചാരകയായി അഞ്ജലിയും,അതോടെ beautiful കൂടുതല്‍ മനോഹരമാകുന്നു
pluses
1)ഒരു സിനിമയുടെ നിലനില്പ് എന്നാല്‍ ഒന്നാമതായി അതിന്റെ തിരക്കഥ തന്നെയാണ്,ബ്യുടിഫ്ഫുള് എന്ന സിനിമയിലെ താരവും അതിന്റെ തിരക്കഥ തന്നെ.മികച്ചൊരു സൃഷ്ടി തന്നെയാണ് ബ്യുടിഫ്ഫുള് എന്ന് പറയാം.ഓരോ കഥാപാത്രങ്ങളുടെയും സൃഷ്ടി തന്നെ ഇതിനു ഉദാഹരണം . കാച്ചിക്കുറുക്കിയ സംഭാഷണങ്ങള്അതി ഗംഭീരം "ചത്തത് കീരിക്കാടനെങ്കില്‍ കൊന്നത് മോഹന്‍ലാല്‍ തന്നെ" എന്ന dialogue ഒരു ഉദാഹരണം ,തിരക്കഥാകൃത്തായ അനൂപ് മേനോന് തീര്‍ച്ചയായും അഭിമാനിക്കാവുന്ന ചിത്രം.
2)ഇത് വരെ ചെയ്ത ചിത്രങ്ങളില്‍ നിന്നും വി കെ പ്രകാശ് എന്ന സംവിധായകന്റെ കഴിവ് പൂര്‍ണമായും ദൃശ്യമായ ചിത്രം.ഒരു നല്ല തിരക്കഥയെ അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ എങ്ങനെ സിനിമ അവതരിപ്പിക്കണമെന്ന് സംവിധായകന് നമുക്ക് കാണിച്ചു തരുന്നു.
3)പരിമിതികളുണ്ടായിട്ടും ആ പരിമിതികള്‍ക്കുള്ളില്‍ നിന്ന് അഭിനയിക്കാന്‍ കഴിവുള്ള നടനാണ് ജയസുര്യ.ഈ ചിത്രത്തിലെ സ്ടീഫനെ അവതരിപ്പിക്കാന്‍ മലയാള സിനിമയില്‍ വേറൊരാളുണ്ടോയെന്നു സംശയം.അത്രയ്ക്ക് മികച്ചതാക്കി ജയസുര്യ,അനൂപ് മേനോന്റെ ജോണ്‍ എന്ന കഥാപാത്രവും മികവു പുലര്‍ത്തി,അഭിനേതാവെന്ന നിലയില്‍ അദ്ദേഹത്തിലെ കഴിവുകള്‍ വീണ്ടും അത്ഭുതപ്പെടുത്തുന്നു എന്ന് തന്നെ പറയാം(ഒരുപാടു സിനിമകള്‍ ചെയ്യുന്നതിനേക്കാള്‍ വളരെ കുറച്ചു നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നതാണ് ഒരു നല്ല അഭിനേതാവ് ചെയ്യേണ്ടതെന്ന് കൂടി അനൂപ് കാണിച്ചു തരുന്നു.അഭിനേത്രി എന്ന നിലയില്‍ കഥാപാത്രം വെല്ലുവിളി അല്ലെങ്കിലും കഥയുടെ ഗതി നിയന്ത്രിക്കുന്നതില്‍ മേഘനയുടെ കഥാപാത്രം വലിയൊരു പങ്കു വഹിക്കുന്നു,സമീപകാല ചിത്ത്രങ്ങളിലെ വേഷങ്ങളില്‍ നിന്നും മേഘനക്ക് മോക്ഷം ലഭിച്ചിരിക്കുന്നു അഞ്ജലിയിലൂടെ.പിന്നണി ഗാനരംഗത്തുനിന്നും വീണ്ടും അഭിനയരംഗത്തേക്ക് വന്ന ഉണ്ണിമേനോനും മോശമാക്കിയില്ല.
4)കൊക്ടയിലിലെ നീയാം തണലിനു എന്ന ഗാനത്തോടെ മനസ്സിലായതാണ് രതീഷ് വേഗയിലെ സംഗീത പ്രതിഭയെ,ആ പ്രതിഭയെ വീണ്ടും അറിയാന്‍ കഴിയുന്നു ഈ ചിത്രത്തിലൂടെ.ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം നല്ലത് തന്നെയെങ്കിലും" മഴനീര്‍തുള്ളികള്‍" എന്ന ഉണ്ണിമേനോന് ആലപിച്ച ഗാനം ഏറെ ഹൃദ്യം..ഒപ്പം പശ്ചാത്തല സംഗീതവും ഏറെ അഭിനന്ദനമര്‍ഹിക്കുന്നു
5) സാങ്കേതികമായും ഈ ചിത്രം ഏറെ മുന്പിട്ടു നില്ക്കുന്നു. അതിനു വേണ്ടി സംവിധായകന് നന്നായി പരിശ്രമിച്ചിട്ടുണ്ടെന്നു കാണുമ്പോള്‍ നമുക്ക് മനസിലാക്കാം.ചാപ്പാ കുരിശില്‍ നിന്നും തീര്‍ത്തും വിഭിന്നമെങ്കിലും വളരെ നന്നായി ക്യാമറ ചലിപ്പിക്കാന്‍ ജോമോന് കഴിഞ്ഞു.
6)എല്ലാ വികാരങ്ങളെയും ഉള്‍കൊള്ളുന്ന ഒരു ചിത്രം,ചില സമയങ്ങളില്‍ ചിരി ഉണ്ടാക്കുകയും , ചില സമയങ്ങളില്‍ കണ്ണ് നിറക്കുകയും , ആദ്യം മുതലുള്ള ആകാംഷ അവസനത്തിലെത്തുമ്പോള് അപ്രതീക്ഷിതവും രസകരവുമായ ഒരു വഴിത്തിരിവ് ഉണ്ടാക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആസ്വാദ്യത
MInuses
എടുത്തു പറയത്തക്ക പോരായ്മകള്‍ ഒന്നും തന്നെ ഈ ചിത്രത്തിന് ഇല്ല.എങ്കിലും സഭ്യത കലരാത്ത ചില സംഭാഷണങ്ങള്‍ ചിലരെയെങ്കിലും മുഷിപ്പിച്ചെക്കം.
Last word
തീയറ്റര്‍ ഉടമകളും സൂപ്പര്‍ താരങ്ങളും ഒന്നുമല്ല മലയാള സിനിമയുടെ പ്രതിസന്ധി മറിച്ച് നല്ല തിരക്കഥകളും സംവിധായകരുടെ സിനിമയോടുള്ള ആത്മാര്‍ത്ഥമായ സമീപനവും ഉണ്ടാകാത്തതാണ് എന്ന് യഥാര്‍ത്ഥ പ്രതിസന്ധി എന്ന് ഇനിയെങ്കിലും മലയാളസിനിമയിലെ ബുദ്ധിജീവികള്‍ എന്ന മണ്ടന്മാര് മനസ്സിലാക്കേണ്ടതാണ്.മലയാളത്തിലെ നല്ലൊരു ചിത്രമായി ഇതിനെ നമുക്ക് കണക്കാക്കാം.